National
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കുനേരെ ആക്രമണം; യുവാവ് കസ്റ്റഡിയില്‍
ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടത്തിയ ജന സമ്പര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്.

ന്യൂഡല്‍ഹി|ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ ആക്രമണം. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടത്തിയ ജന സമ്പര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരു യുവാവിനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. യോഗത്തിനിടെ യുവാവ് രേഖ ഗുപ്തയുടെ മുഖത്തടിക്കുകയായിരുന്നു.
ആക്രമണത്തില്‍ പരുക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവാണ് മുഖ്യമന്ത്രിയെ മര്‍ദിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സുരക്ഷാ വീഴ്ച ഉള്‍പ്പടെ പോലീസ് പരിശോധിച്ചു വരികയാണ്.
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കുനേരെ ഉണ്ടായ ആക്രമണം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് പറഞ്ഞു. ഡല്‍ഹിയിലെ സ്ത്രീ സുരക്ഷയെ ബാധിക്കുന്നതാണ് സംഭവം. ഡല്‍ഹി മുഖ്യമന്ത്രിക്കുപോലും സുരക്ഷ ഇല്ലെങ്കില്‍ എങ്ങനെയാണ് മറ്റു സ്ത്രീകള്‍ സുരക്ഷിതരാവുകയെന്നും ദേവേന്ദര്‍ യാദവ് കൂട്ടിച്ചേര്‍ത്തു.