National
കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 20കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; നഗ്‌നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയില്‍
പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ബെംഗളുരു|കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 20കാരിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നഗ്‌നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലായിരുന്നു. പെണ്‍കുട്ടിയെ ഓഗസ്റ്റ് 14ന് ഹോസ്റ്റലില്‍ നിന്നിറങ്ങിയ ശേഷം കാണാതായിരുന്നു. വിദ്യാര്‍ത്ഥിനിക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ചിത്രദുര്‍ഗയില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. സംഭവത്തില്‍ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബം വിസമ്മതിച്ചതായാണ് വിവരം. കുറ്റവാളികളെ പിടികൂടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
---- facebook comment plugin here -----