Kerala
തളിപ്പറമ്പ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കി; കെഎസ്‌യു പ്രവര്‍ത്തകനെ എംഎസ്എഫ് - യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി
കെഎസ്‌യു പ്രവര്‍ത്തകനായ അജ്മല്‍ റോഷനാണ് മര്‍ദനത്തില്‍ പരുക്കേറ്റത്.

കണ്ണൂര്‍|തളിപ്പറമ്പ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കിയതിന് കെഎസ്‌യു പ്രവര്‍ത്തകനെ എംഎസ്എഫ് – യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കെഎസ്‌യു പ്രവര്‍ത്തകനായ അജ്മല്‍ റോഷനാണ് മര്‍ദനത്തില്‍ പരുക്കേറ്റത്. കണ്ണൂര്‍ കാള്‍ടെക്‌സില്‍ വച്ച് ഇന്നലെ രാത്രിയായിരുന്നു ആക്രമണം.
പരുക്കേറ്റ അജ്മല്‍ റോഷനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കിയതാണ് മര്‍ദനത്തിന് പിന്നിലെന്ന് കെഎസ്‌യു ആരോപിച്ചു.
---- facebook comment plugin here -----