Kerala
പതിനാലുകാരിയെ പീഡിപ്പിച്ച വൃദ്ധന്‍ അറസ്റ്റില്‍
തിരുവല്ല പെരിങ്ങര അഴിയടത്ത് ചിറ കരിങ്ങാട്ടിശ്ശേരി വീട്ടില്‍ കൊച്ചുമോന്‍ എന്ന വര്‍ഗീസ് (60) നെയാണ് അറസ്റ്റ് ചെയ്തത്
തിരുവല്ല | 14 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല പെരിങ്ങര അഴിയടത്ത് ചിറ കരിങ്ങാട്ടിശ്ശേരി വീട്ടില്‍ കൊച്ചുമോന്‍ എന്ന വര്‍ഗീസ് (60) നെയാണ് അറസ്റ്റ് ചെയ്തത്.
പെയിന്റിംഗ് തൊഴിലാളിയായ ഇയാള്‍ 2025 മെയില്‍ ജോലി ചെയ്ത വീട്ടില്‍ വന്ന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും കുട്ടിയെ പിന്തുടര്‍ന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ അമ്മയോടും ബന്ധുക്കളോടും കുട്ടി വിവരം പറഞ്ഞു.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത തിരുവല്ല പോലീസ് പെരിങ്ങരയില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. തിരുവല്ല എസ് എച്ച് ഒ കെ എസ് സുജിത്ത്, എ എസ് ഐ ജയകുമാര്‍, സി പി ഒമാരായ അഖിലേഷ്, അവിനാഷ്, സോജോ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



