Connect with us

Kerala

സ്വകാര്യബസ്സില്‍ നിന്ന് അഞ്ച് വയസുകാരിയുടെ സ്വര്‍ണ്ണക്കൊലുസ് മോഷ്ടിച്ച സ്ത്രീ പിടിയില്‍

അഞ്ചല്‍ സ്വദേശിനി സബീനയാണ് പോലീസിന്റെ പിടിയിലായത്

Published

|

Last Updated

കൊല്ലം | സ്വകാര്യബസ്സില്‍ നിന്ന് അഞ്ച് വയസുകാരിയുടെ സ്വര്‍ണ്ണക്കൊലുസ് മോഷ്ടിച്ച സ്ത്രീ പിടിയില്‍. അഞ്ചല്‍ സ്വദേശിനി സബീനയാണ് അഞ്ചല്‍ പോലീസിന്റെ പിടിയിലായത്. അഞ്ചല്‍ ആര്‍ ഓ ജംഗ്ഷനില്‍ നിന്ന്പകല്‍ മൂന്ന് മണിയോടെ കുളത്തൂപ്പുഴയ്ക്ക് പോയ സ്വകാര്യബസ്സിലായിരു മോഷണം.

കോട്ടുക്കല്‍ സ്വദേശിനി അസ്‌നിയുടെ മകള്‍ അസ്ലീന്റെ കാലിലെ മുക്കാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ കൊലുസ് ആണ് മോഷ്ടിച്ചത്. കൊലുസ് നഷ്ടപ്പെട്ട വിവരം അസ്‌നി ബസ് ജീവനക്കാരോട് പറയുകയും ഇവര്‍ അഞ്ചല്‍ പൊലീസിനെ വിളിച്ചറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പോലീസിന് സ്ഥിരം മോഷ്ടാവായ സബീനയെ ബസ്സില്‍ കണ്ടപ്പോള്‍ തന്നെ പ്രതി ആരെന്ന് വ്യക്തമായി. പോലീസ് സ്റ്റേഷനില്‍ സബീനയെ പരിശോധിച്ചതോടെ സ്വര്‍ണ്ണം കണ്ടെത്തി.

ഇവര്‍ ഇതിനുമുമ്പും സമാന കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പിടിക്കപ്പെട്ടാല്‍ ഉടമയ്ക്ക് സ്വര്‍ണം തിരികെ നല്‍കി തടി തപ്പുന്നതാണ് രീതിയെന്നും പോലീസ് പറയുന്നു. എന്നാല്‍ ഈ കേസില്‍ അസ്‌നി പരാതിയില്‍ ഉറച്ചു നിന്നതോടെ സബീനയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞവര്‍ഷം അഞ്ചല്‍ പനയഞ്ചേരി ക്ഷേത്ര ഉത്സവ ഘോഷയാത്രയ്ക്കിടയില്‍ കുഞ്ഞിന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച സബീനയെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരിന്നു.

ഉടമയ്ക്ക് സ്വര്‍ണം തിരികെ നല്‍കിയതോടെ പരാതിയില്ലെന്ന് ഉടമ പറഞ്ഞതിനെ തുടര്‍ന്നാണ് കേസെടുക്കാതെ പോലീസ് വിട്ടയച്ചത്. അഞ്ചല്‍ പ്രദേശത്തെ ഓഡിറ്റോറിയങ്ങളിലെ വിവാഹ ചടങ്ങുകളിലും മറ്റും എത്തി കുട്ടികളുടെയും സ്ത്രീകളുടെയും സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച് മുങ്ങുന്നത് സബീനയുടെ പതിവ് രീതിയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----

Latest