Connect with us

Kerala

കോഴിക്കോട്ടെ സഹോദരിമാരുടെ മരണം; സഹോദരനായി ലുക്ക്ഔട്ട് നോട്ടീസ്

സഹോദരിമാരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട്ടെ വയോധികരായ സഹോദരിമാരുടെ മരണത്തില്‍ സഹോദരനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചേവായൂര്‍ പോലീസാണ് സഹോദരന്‍ പ്രമോദിനെ കണ്ടെത്താനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കരിക്കാംകുളം ഫ്ലോറിക്കന്‍ റോഡില്‍ മൂന്നു വര്‍ഷമായി വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ (72), പുഷ്പലളിത (68) എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്. സഹോദരിമാരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

മരിച്ച സഹോദിമാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മൂവരും ബന്ധുക്കളോടും നാട്ടുകാരോടും അടുപ്പം സൂക്ഷിക്കാതെ ജീവിച്ചിരുന്നവരാണ്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ പ്രമോദ് സഹോദരിമാര്‍ മരിച്ച വിവരം ബന്ധുക്കളെയും സുഹൃത്തിനെയും വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടത്. വെള്ള തുണി പുതപ്പിച്ച് തലമാത്രം പുറത്തു കാണുന്ന നിലയില്‍ രണ്ടു മുറികളിലായിരുന്നു മൃതശരീരങ്ങള്‍. ഇവരോടൊപ്പമുണ്ടായിരുന്ന സഹോദരന്‍ പ്രമോദിനെ കാണാതായി. പ്രമോദിന്റെ ഫോണ്‍ ഓഫായ നിലയിലാണ്.

 

 

---- facebook comment plugin here -----

Latest