Connect with us

Kerala

തിരുവനന്തപുരം നഗരസഭയിലെ രാപ്പകല്‍ ഉപവാസ സമരം; ബിജെപി കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്ത് നീക്കി

കൗണ്‍സിലര്‍മാരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരം നഗരസഭ ഹാളില്‍ രാപ്പകല്‍ ഉപവാസമിരുന്ന കൗണ്‍സിലര്‍മാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റ് നടപടികള്‍ക്കിടെ പോലീസും കൗണ്‍സിലര്‍മാരും തമ്മില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി. കോര്‍പ്പറേഷന്‍ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. രാത്രിയില്‍ അറസ്റ്റ് പറ്റില്ലെന്ന് ബിജെപി നിലപാട് അറിയിച്ചതോടെ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൗണ്‍സിലര്‍മാരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

അതേസമയം ഡി ആര്‍ അനിലിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിലും പ്രതിഷേധം തുടരാനാണ് ബിജെപി തീരുമാനം. . കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത മേയറുടെ നടപടി റദ്ദാക്കണം, വനിത കൗണ്‍സിലര്‍മാര്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ ഇടത് കൗണ്‍സിലര്‍ ഡി ആര്‍ അനിലിനെതിരെ നടപടി വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

യോഗം നടത്താന്‍ അനുവദിക്കാത്ത സാഹചര്യം വന്നത് കൊണ്ടാണ് കൗണ്‍സിലര്‍മാരെ സസ്പെന്‍ഡ് ചെയ്തതെന്ന് മേയര്‍ വ്യക്തമാക്കിയിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതെ ഒപ്പിട്ട് പോകുന്നത് ശരിയായ പ്രവണതയല്ല. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി ആര്‍ അനിലിന്റെ പരാമര്‍ശത്തില്‍ സത്യാവസ്ഥ അറിയട്ടെയെന്നും നിയമപരമായി നേരിടട്ടെയെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest