Kerala
കല്ല് തൊണ്ടയില്‍ കുടുങ്ങി; ഒരു വയസ്സുകാരന് ദാരുണാന്ത്യം
മലപ്പുറം ചങ്ങരംകുളത്ത് ഇന്നലെയാണ് സംഭവം. പള്ളിക്കര തെക്കുമുറി സ്വദേശി മഹ്റൂഫിന്റെ മകന്‍ അസ്‌ലം നൂഹാണ് മരിച്ചത്.
മലപ്പുറം | കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന്‍ മരിച്ചു. മലപ്പുറം ചങ്ങരംകുളത്ത് ഇന്നലെയാണ് സംഭവം. പള്ളിക്കര തെക്കുമുറി സ്വദേശി മഹ്റൂഫിന്റെ മകന്‍ അസ്‌ലം നൂഹാണ് മരിച്ചത്.
രാവിലെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി മണ്ണ് വാരി വായിലിടുന്നതിനിടെ കല്ല് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. രാത്രിയോടെ മരണപ്പെട്ടു.
---- facebook comment plugin here -----


