Connect with us

Kerala

സൈബര്‍ ആക്രമണം: വനിതാ കമ്മീഷന് പരാതി നല്‍കി അച്ചു ഉമ്മന്‍

സൈബര്‍ സെല്ലിലും പൂജപ്പുര പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.വ്യാജ പ്രചാരണങ്ങളിലൂടെ മാനഹാനി ഉണ്ടാക്കിയതായി പരാതിയില്‍ വ്യക്തമാക്കി.

Published

|

Last Updated

കോട്ടയം | സൈബര്‍ ആക്രമണത്തില്‍ വനിതാ കമ്മീഷന് പരാതി നല്‍കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. സൈബര്‍ സെല്ലിലും പൂജപ്പുര പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.

സെക്രട്ടേറിയറ്റ് മുന്‍ ജീവനക്കാരന്‍ കെ നന്ദകുമാറിനെതിരെയാണ് പരാതി. വ്യാജ പ്രചാരണങ്ങളിലൂടെ മാനഹാനി ഉണ്ടാക്കിയതായി പരാതിയില്‍ വ്യക്തമാക്കി.

വ്യക്തിഹത്യ, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവക്ക് ശ്രമിച്ചെന്നും പരാതിയിലുണ്ട്.