Kuwait
കുവൈത്തിലെ മന്‍ഗഫ് തീപിടിത്തത്തില്‍ മൂന്ന് പേര്‍ക്ക് മൂന്നു വര്‍ഷം തടവ്
മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിച്ചിരുന്നു

കുവൈത്ത് സിറ്റി | മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിച്ച കുവൈത്തിലെ മന്‍ഗഫ് തീപിടിത്തത്തില്‍ മൂന്ന് പേര്‍ക്ക് മൂന്നു വര്‍ഷം തടവ്. കഴിഞ്ഞ ജൂണ്‍ 12നാണ് പ്രവാസി തൊഴിലാളികള്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
കോടതിയില്‍ കള്ളം പറഞ്ഞതിന് രണ്ട് പേര്‍ക്ക് ഒരു വര്‍ഷം വീതം തടവും ഒളിവിലായിരുന്ന ഒരാള്‍ക്ക് അഭയം നല്‍കിയതിന് നാല് പേര്‍ക്ക് ഒരു വര്‍ഷം വീതം തടവും വിധിച്ചു.
താഴത്തെ നിലയില്‍ ഉണ്ടായ വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഔദ്യോഗിക അന്വേഷണത്തില്‍ വ്യക്തമായത്.
ഉറക്കത്തിനിടെ പുക ശ്വസിച്ചാണ് മിക്കവരും മരിച്ചത്. രക്ഷപ്പെടാന്‍ ചിലര്‍ കെട്ടിടത്തില്‍ നിന്ന് ചാടിയതും മരണസംഖ്യ ഉയരാന്‍ കാരണമായി.