Connect with us

dyfi state conference

ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തില്‍ കേന്ദ്രനേതൃത്വത്തിനെതിരെ വിമര്‍ശം

ബൃന്ദാ കാരാട്ട് അടക്കമുള്ള മുതിര്‍ന്ന സി പി എം നേതാക്കളുടെ ഊര്‍ജം ഡി വൈ എഫ് ഐ കേന്ദ്രനേതൃത്വത്തിനില്ല

Published

|

Last Updated

പത്തനംതിട്ട | ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ സംഘടനയുടെ കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശം. മുഹമ്മദ് റിയാസിന്റേയും എ എ റഹീമിന്റേയുമെല്ലാം പേരെടുത്ത് പറഞ്ഞാണ് പ്രതിനിധികള്‍ വിമര്‍ശനം നടത്തിയത്. റിയാസും റഹീമുമെല്ലാം സ്വന്തം അണികളെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇത് സംഘടനയുടെ സ്വതന്ത്രമായ പ്രവര്‍ത്തന മുന്നേറ്റത്തിന് തടസമാകുന്നു. സമരങ്ങള്‍ ചെയ്യുന്നതില്‍ കേന്ദ്രനേതൃത്വം പരാജയമാണ്. ബൃന്ദാ കാരാട്ട് അടക്കമുള്ള മുതിര്‍ന്ന സി പി എം നേതാക്കള്‍ക്കുള്ള ഊര്‍ജം പോലും ഡി വൈ എഫ് ഐ കേന്ദ്ര നേതൃത്വത്തിനില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.

ഡി വൈ എഫ് ഐയെ പത്തനംതിട്ടയില്‍ നിയന്ത്രിക്കുന്നത് സിപി എം ആണ്. ഇത് സംഘടനയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെ ഉള്‍പ്പെടെ ബാധിക്കുന്ന വിഷയമാണ്. ആലപ്പുഴയില്‍ മെമ്പര്‍ഷിപ്പില്‍ ഗുരുതരമായ കുറവുകളുണ്ടായി. സ്ത്രീകളെ സംഘടനയുടെ മുന്‍നിരയിലേക്ക് കൊണ്ടുവരണമെന്ന നിര്‍ദേശം സംസ്ഥാനത്തിന്റെ പലഭാഗത്തും നടപ്പായില്ല. യുവതികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ യൂണിറ്റിന്റെ പ്രവര്‍ത്തന സമയം ക്രമീകരിക്കണമെന്നും പ്രതിനിധികള്‍ പറഞ്ഞു.

 

 

Latest