Fashion Gold Fraud Case
എം സി ഖമറുദ്ദീന്റേയും പൂക്കോയ തങ്ങളുടേയും വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്
പരിശോധന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തുന്നതിന്

കൊച്ചി | ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് അന്വേഷണത്തിന്റെ ഭാഗമായി ലീഗ് നേതാക്കളായ എം സി ഖമറുദ്ദീന്റേയും പൂക്കോയ തങ്ങളുടേയും വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ഇരു നേതാക്കളുമായി ബന്ധപ്പെട്ട എട്ട് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി രമേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തുകയെന്നതാണ് റെയ്ഡിന്റെ ഉദ്ദേശം. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍, വിദേശ നിക്ഷേപം, ആസ്തി വിവരങ്ങള്‍ എന്നിവ സംബന്ധിച്ചാണ് പരിശോധന.
---- facebook comment plugin here -----