Connect with us

Kerala

ജീവനൊടുക്കിയ കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയന്റെ കടബാധ്യത തീര്‍ക്കാന്‍ സഹായിക്കാന്‍ തയ്യാറാണെന്ന് സി പി എം

ആത്മഹത്യക്ക് ശ്രമിച്ച എന്‍ എം വിജയന്റെ മരുമകള്‍ പത്മജയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കവേ സി പി എം നേതാവ് എം വി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്

Published

|

Last Updated

ബത്തേരി | മകനോടൊപ്പം ജീവനൊടുക്കിയ കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയന്റെ കടബാധ്യത തീര്‍ക്കാന്‍ കുടുംബം ആവശ്യപ്പെട്ടാല്‍ സഹായിക്കാന്‍ തയ്യാറാണെന്നു സി പി എം വ്യക്തമാക്കി.

കോണ്‍ഗ്രസ് വഞ്ചിച്ചു എന്നാരോപിച്ച് ആത്മഹത്യക്ക് ശ്രമിച്ച എന്‍ എം വിജയന്റെ മരുമകള്‍ പത്മജയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കവേ സി പി എം നേതാവ് എം വി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്.

ബത്തേരിയിലെ ആശുപത്രിയിലെത്തിയാണ് ജയരാജന്‍ പത്മജയെ കണ്ടത്. തട്ടിപ്പുകാരുടെ സംഘമായി കോണ്‍ഗ്രസ് മാറി. അവരില്‍ നിന്നു നീതി പ്രതീക്ഷിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സി പി എം നേതാക്കള്‍ വിജയന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും എം.വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം തിരുവഞ്ചൂര്‍ രാധകൃഷ്ണനുമായുള്ള സംഭാഷണം എന്‍ എം വിജയന്റെ കുടുംബം പുറത്തുവിട്ടു.

പറഞ്ഞ വാക്ക് പാലിക്കാന്‍ മര്യാദകാണിക്കാത്ത നിലപാടുകളോട് ഒരു യോജിപ്പും ഇല്ലെന്നും തിരുവഞ്ചൂര്‍ സംഭാഷണത്തില്‍ പറഞ്ഞു. വിഷയത്തില്‍ കെ പി സി സിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ നേതൃത്വം തീരുമാനമെടുക്കണമെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.

 

---- facebook comment plugin here -----

Latest