Connect with us

Kerala

ബി ജെ പി കൗണ്‍സിലര്‍ തിരുമല അനിലിന്റെ മരണത്തില്‍ ചോദ്യങ്ങളുമായി സി പി എം

കരിമ്പിന്‍ ചണ്ടി വലിച്ചെറിയുന്നത് പോലെ അനിലിനെ ബി ജെ പി വലിച്ചെറിഞ്ഞുവെന്നും വി ജോയ് എം എല്‍ എ ആരോപിച്ചു

Published

|

Last Updated

തിരുവനന്തപുരം | ആത്മഹത്യാ കുറിപ്പു പുറത്തുവന്നതിനു പിന്നാലെ ബി ജെ പി കൗണ്‍സിലര്‍ തിരുമല അനിലിന്റെ മരണത്തില്‍ ചോദ്യങ്ങളുമായി സി പി എം. അനിലിന്റെ ഇന്‍ക്വസ്റ്റ് സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ വന്നപ്പോള്‍ ആക്രമിച്ചത് എന്തിനാണ്? മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് എന്തിനാണ് ബി ജെപി ജില്ലാ പ്രസിഡന്റ് വാര്‍ത്താസമ്മേളനം വിളിച്ചത്? ബി ജെ പി സംസ്ഥാന അധ്യക്ഷനോട് എന്താണ് അവസാനമായി അനില്‍ സംസാരിച്ചത്? തുടങ്ങിയ ചോദ്യങ്ങളാണ് വി ജോയ് എം എല്‍ എ ഉന്നയിച്ചത്.

മരണത്തില്‍ സി പി എമ്മിന് പങ്കുണ്ടെന്നും പോലീസിനെതിരെയും ജില്ലാ പ്രസിഡന്റ് ആരോപണമുന്നയിച്ചു. സിപിഎം ഏതെങ്കിലും ഘട്ടത്തില്‍ അനിലിനെതിരെ സമരം ചെയ്തിട്ടുണ്ടോയെന്നും അനിലിനെതിരെ ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍ പരാതിയോ കേസോ ഉണ്ടായിട്ടുണ്ടോ എന്നും ജോയ് ചോദിച്ചു.

ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന ‘നമ്മുടെ ആളുകള്‍’ ആരാണെന്നും ലക്ഷക്കണക്കിന് രൂപ രേഖകളില്ലാതെ ആര്‍ക്കാണ് കൊടുത്തതെന്നും എം എല്‍ എ ചോദ്യമുന്നയിച്ചു. ബി ജെ പിയെ ഉദ്ദേശിച്ചാണ് അനില്‍ ഇക്കാര്യങ്ങളെല്ലാം തന്റെ ആത്മഹത്യാക്കുറിപ്പില്‍ എഴുതി വെച്ചിരിക്കുന്നത്. കരിമ്പിന്‍ ചണ്ടി വലിച്ചെറിയുന്നത് പോലെ അനിലിനെ ബി ജെ പി വലിച്ചെറിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.

 

---- facebook comment plugin here -----

Latest