National
സിപിഎം പി ബി യോഗം ഇന്ന് ചേരും; തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചയാകും
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ചേരുന്ന ആദ്യ പി ബി യോഗത്തില്‍ കേരളത്തിലടക്കം പാര്‍ട്ടി നേരിട്ട പരാജയം ചര്‍ച്ചയാകും

ന്യൂഡല്‍ഹി | സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ചേരുന്ന ആദ്യ പി ബി യോഗത്തില്‍ കേരളത്തിലടക്കം പാര്‍ട്ടി നേരിട്ട പരാജയം ചര്‍ച്ചയാകും. സംസ്ഥാനങ്ങളിലെ അവലോകനങ്ങള്‍ക്കായി പിബി അംഗങ്ങളെ പാര്‍ട്ടി നിയോഗിച്ചേക്കും.
കേരളത്തില്‍ ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. പശ്ചിമ ബംഗാളില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. ഈ മാസം അവസാനം കേന്ദ്രകമ്മിറ്റി യോഗവും ഡല്‍ഹിയില്‍ ചേരുന്നുണ്ട്.
അതേ സമയം രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കുള്ളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ദേശീയ നേതാക്കളുള്‍പ്പടെയുള്ളവരെ സിപിഎം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. രാജ്യസഭയിലേക്ക് രണ്ടാമത്തെ സീറ്റ് തങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്നാണ് സിപിഐയുടെ കണക്കുകൂട്ടല്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ആനി രാജയെയും ദേശീയ നിര്‍വാഹക സമിതി അംഗം പ്രകാശ് ബാബുവിനെയുമാണ് സിപിഐ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍