Connect with us

Ongoing News

വിദ്യാർഥി കാലം നൈപുണി പരിശീലനത്തിനുള്ള അവസരമാക്കണം: സി മുഹമ്മദ് ഫൈസി

മർകസ് വിദ്യാർഥി യൂനിയൻ പുനഃസംഘടിപ്പിച്ചു

Published

|

Last Updated

കോഴിക്കോട് | വിദ്യാർഥി കാലം വിവിധ നൈപുണികൾ പരിചയപ്പെടാനും ആർജിക്കാനും പരിശീലിക്കാനുമുള്ള അവസരമാക്കണമെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. ജാമിഅ മർകസ് വിദ്യാർഥി യൂനിയൻ ഇഹ്‌യാഉസ്സുന്ന പുനഃസംഘടനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിത്വ വികസനം ലക്ഷ്യം വെക്കുന്നതോടൊപ്പം സമൂഹത്തിൻ്റെയും രാജ്യത്തിൻ്റെയും സ്പന്ദനമറിഞ്ഞുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് യൂനിയനുകൾക്ക് കീഴിൽ പദ്ധതിയിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജാമിഅ സീനിയർ മുദരിസ് വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. അബ്ദുൽ ജലീൽ സഖാഫി ചെറുശോല സന്ദേശ പ്രഭാഷണം നടത്തി. അൻസാർ സഖാഫി പറവണ്ണ പ്രവർത്തന റിപോർട്ട് അവതരിപ്പിച്ചു. ഇഹ്‌യാസുന്നയുടെ  2025 – 26 വർഷത്തേക്കുള്ള ഭാരവാഹികളെ ചടങ്ങിൽ പ്രഖ്യാപിച്ചു. ചടങ്ങിൽ ഉമറലി സഖാഫി എടപ്പുലം, ബശീർ സഖാഫി കൈപ്പുറം, അബ്ദു സത്താർ കാമിൽ സഖാഫി, അബ്ദുർറഹ്മാൻ സഖാഫി വാണിയമ്പലം, സയ്യിദ് ജസീൽ ശാമിൽ ഇർഫാനി, അബ്ദുൽ കരീം ഫൈസി വാവൂർ സംബന്ധിച്ചു. തൻസീഹ് കൽപ്പകഞ്ചേരി സ്വാഗതവും മിസ്അബ് പിലാക്കൽ നന്ദിയും പറഞ്ഞു.

 

Latest