Connect with us

Kerala

രണ്ട് അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ്

അച്ചടക്ക നടപടിയിൽ തീരുമാനമാകും വരെ എ പത്മകുമാറിന്റെ സ്ഥാനം ഒഴിച്ചിടും

Published

|

Last Updated

പത്തനംതിട്ട | രണ്ട് അംഗങ്ങളെക്കൂടി പുതുതായി ഉള്‍പ്പെടുത്തി സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് രൂപവത്കരിച്ചു. കോമളം അനിരുദ്ധന്‍, സി രാധാകൃഷ്ണന്‍ എന്നിവരെയാണ് ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയത്. എ പത്മകുമാറിനെ തത്കാലം ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയില്ല. എ പത്മകുമാറിന്റെ ഒഴിവിലേക്ക് മറ്റാരെയും പരിഗണിച്ചില്ല. അച്ചടക്ക നടപടി തീരുമാനം വരും വരെ എ പത്മകുമാറിന്റെ സ്ഥാനം ഒഴിച്ചിടും.

പി ബി ഹര്‍ഷകുമാര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. തോമസ് ഐസക്, സി എസ് സുജാത, പുത്തലത്ത് ദിനേശന്‍, ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു പങ്കെടുത്തു.

 

Latest