Kerala
സി പി എം ലോക്കല്‍ സെക്രട്ടറി പത്ര വിതരണത്തിനിടെ കാറിടിച്ചു മരിച്ചു
കന്നൂര് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ എം ദാമോദരന്‍(63) ആണ് മരിച്ചത്

കോഴിക്കോട് | സി പി എം ലോക്കല്‍ സെക്രട്ടറി പത്ര വിതരണത്തിനിടെ കാറിടിച്ചു മരിച്ചു. സി പി എം കന്നൂര് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ എം ദാമോദരന്‍(63) ആണ് മരിച്ചത്.
ദേശാഭിമാനി ഏജന്റായ അദ്ദേഹം ഇന്നലെ കാലത്ത് പത്രം വിതരണം നടത്തുന്നതിനിടെ കന്നൂര് അങ്ങാടിയില്‍ വെച്ച് അദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബാലുശ്ശേരി മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കര്‍ഷകത്തൊഴിലാളി യൂണിയന്‍ മുന്‍ ഏരിയാ ജോയിന്റ് സെക്രട്ടറിയായിരുന്നു. സി പി എം ഉള്ളിയേരി ലോക്കല്‍ കമ്മിറ്റി വിഭജിച്ച് മൂന്നു ലോക്കല്‍ ആയ ശേഷം നിലവില്‍ വന്ന കന്നൂര്‍ ലോക്കല്‍ സെക്രട്ടറിയായിരുന്നു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി ജി യു പി സ്‌കൂളില്‍ എത്തിച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്ത്യാജ്ഞലിയര്‍പ്പിച്ചു. സംസ്‌കാരം വീട്ടുവളപ്പില്‍.
ഭാര്യ പുഷ്പാവതി ( മഹിളാ അസോസിയേഷന്‍ മേഖലാകമ്മിറ്റി അംഗം, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സാക്ഷരതാ പ്രേരക്) , മകന്‍ ദിപിന്‍ (ഇന്ത്യന്‍ ആര്‍മി), മകള്‍ ദീപ്തി, മരുമക്കള്‍ പ്രിന്‍സ് (കൂമുള്ളി), അശ്വതി (ഒള്ളൂര്). അമ്മ പരേതനായ കൃഷ്ണന്‍ നായര്‍ അമ്മ ലക്ഷ്മി അമ്മ. സഹോദരങ്ങള്‍ ഇ.എം പ്രഭാകരന്‍ ( സി.പി.എം കന്നൂര് ലോക്കല്‍ കമ്മിറ്റി അംഗം), രാധ കക്കഞ്ചേരി, സൗമിനി നാറാത്ത് വെസ്റ്റ്.