Connect with us

Kerala

സിപിഎം വിലക്ക്; കെ കെ ശൈലജ മഗ്‌സസെ അവാഡ് നിരസിച്ചു

അവാര്‍ഡ് സ്വീകരിക്കാന്‍ ആകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചു

Published

|

Last Updated

തിരുവനന്തപുരം |  മഗ്സസെ അവാര്‍ഡ് വാങ്ങുന്നതില്‍ നിന്നും മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ കെ കെ ശൈലജക്ക് പാര്‍ട്ടി കേന്ദ്ര കമ്മറ്റിയുടെ വിലക്ക്. കമ്യൂണിസ്റ്റ് ഗറില്ലകള്‍ക്കെതിരായ പ്രവര്‍ത്തിച്ച ആളുടെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കുന്നത് ദൂരവ്യാപകമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കാണിച്ചാണ് അവാര്‍ഡ് വാങ്ങുന്നതില്‍ നിന്നും കെ കെ ശൈലജയെ പാര്‍ട്ടി വിലക്കിയിരിക്കുന്നത്. അതേ സമയം ഇതിനോട് പ്രതികരിക്കാന്‍ കെ കെ ശൈലജ തയ്യാറായിട്ടില്ല.

സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയായിരിക്കെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം കണക്കിലെടുത്തായിരുന്നു ശൈലജയെ അവാര്‍ഡിന് തിരെഞ്ഞെടുത്തത്. അവാര്‍ഡ് സ്വീകരിക്കാന്‍ ആകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചു.ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് രമണ്‍ മഗ്സസെയുടെ പേരിലുള്ള പുരസ്‌കാരത്തിനാണ് കെ കെ ശൈലജയെ പരിഗണിച്ചത്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേതൃത്വ നല്‍കിയതിന്റെ പേരിലാണ് രമണ്‍ മഗ്സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ ശൈലജയെ 64-ാമത് മഗ്സസെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. എന്നാല്‍, കൊവിഡ് പ്രതിരോധം സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനമാണ് എന്ന വിലയിരുത്തലില്‍ പാര്‍ട്ടി ഇടപെട്ട് അവാര്‍ഡ് സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, മഗ്സസെ അവാര്‍ഡ് വിഷയം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം പ്രതികരിച്ചു. ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധരില്‍ ഒരാളാണ് രമണ്‍ മാഗ്‌സസെ എന്നും പാര്‍ട്ടി വൃത്തങ്ങള്‍ പ്രതികരിച്ചു.