Connect with us

National

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 13,086 പേര്‍ക്ക് കൂടി രോഗം

കഴിഞ്ഞ 24 മണിക്കൂറിനിടെ 19 കൊവിഡ് മരണവും സ്ഥിരീകരിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി രാജ്യത്ത് 13,086 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,35,31,650 ആയി ഉയര്‍ന്നു. 1,14,475 ആണ് സജീവ കേസുകളുടെ എണ്ണം. ഇത് മൊത്തം കേസുകളുടെ 0.26 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 കൊവിഡ് മരണവും സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,25,242 ആയി ഉയര്‍ന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.90 ശതമാനമായി നിരീക്ഷിച്ചപ്പോള്‍, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 23.81 ആയി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 12,456 പേര്‍ കൊവിഡ് മുക്തരായി. ഇന്നലെ 4,51,312 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 86.44 കോടി ടെസ്റ്റുകള്‍ നടത്തി.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ 20 സംസ്ഥാനങ്ങളിലെ 97 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലേറെയായി. അതേസമയം രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 198.09 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്.