The rift in Pakistan-US friendship
അട്ടിമറി നീക്കം: ഇമ്രാന്‍ ഖാന്റെ ആരോപണങ്ങള്‍ നിഷേധിച്ച് അമേരിക്ക
പാകിസ്ഥാനിലേക്ക് കത്തയച്ചിട്ടില്ലെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

വാഷിംഗ്ടണ്‍ | പാക്കിസ്ഥാനിലെ അട്ടിമറി നീക്കത്തിന് പിന്നില്‍ തങ്ങളാണെന്ന പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോപണം നിഷേധിച്ച് അമേരിക്ക. പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തിന് പിന്നില്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
അമേരിക്കയുടെ ഒരു ഉദ്യോഗസ്ഥരും ഏജന്‍സികളും രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പാകിസ്ഥാനിലേക്ക് കത്തയച്ചിട്ടില്ല. വിടുത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിലും പങ്കില്ലെന്നും യു എസ് പറഞ്ഞു.
പാക്കിസ്ഥാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഈദ് യൂസുഫ്, മുന്‍ ഡി ജി ലഫ്. ജനറല്‍ ഫായിസ് ഹമീദ് എന്നിവരുടെ ധാര്‍ഷ്ട്യവും അപക്വവുമായ നടപടികളാണ് ഇമ്രാന്റെ പതനത്തിന് കാരണമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ചൂണ്ടിക്കാട്ടി.
തനിക്കെതിരായ അവിശ്വാസ പ്രമേയം വിദേശ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചത്. ആരോപണം തെളിയിക്കാന്‍ തന്റെ കൈയില്‍ കത്തുണ്ടെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു. യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് സെക്രട്ടറി തലത്തിലുള്ള ഓഫീസറുമായി നടത്തിയ അനൗദ്യോഗിക സംഭാഷണം സംബന്ധിച്ച് യു എസിലെ പാകിസ്ഥാന്‍ അംബാസിഡര്‍ അയച്ച ടെലഗ്രാം സന്ദേശം ചൂണ്ടിക്കാണിച്ചായിരുന്നു ഇമ്രാന്‍ ഖാന്റെ ആരോപണം.
പാകിസ്ഥാനിലേക്ക് കത്തയച്ചിട്ടില്ലെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്