Connect with us

Kerala

എം ആര്‍ അജിത് കുമാര്‍ എക്‌സൈസ് കമ്മീഷണര്‍; മനോജ് എബ്രഹാം വിജിലൻസ് മേധാവി

പോലീസ് തലപ്പത്ത് അഴിച്ചുപണി

Published

|

Last Updated

തിരുവനന്തപുരം |പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണിയുമായി സര്‍ക്കാര്‍. എം ആര്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണര്‍ ആയി നിയമിച്ചു. മനോജ് എബ്രഹാമിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. നിലവില്‍ വിജിലന്‍സ് ഡയറക്ടറായ യോഗേഷ് ഗുപ്ത ഫയര്‍ഫോഴ്‌സ് മേധാവിയായി മാറ്റി. മഹിപാല്‍ യാദവിനെ ക്രൈംബ്രാഞ്ച് എ ഡി ജി പിയായി നിയമിച്ചു.

പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ഡയറക്ടർ ജനറൽ ബൽറാം കുമാർ ഉപാധ്യായയെ കേരള പോലീസ് അക്കാദമി (KEPA) ഡയറക്ടർ ആയി നിയമിച്ചു. ഇന്റലിജൻസ് ഐ ജി സ്പർജൻ കുമാറിനെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, ക്രൈംസ് I, തിരുവനന്തപുരം ആയി നിയമിച്ചു.

കോഴിക്കോട് ക്രൈംസ് III ഐ ജി. പി. പ്രകാശിനെ കോസ്റ്റൽ ഐജിയായി നിയമിച്ചു. ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് & ഡയറക്ടർ, KEPA കെ. സേതു രാമനെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആൻഡ് ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് & കറക്ഷണൽ സർവീസസ് ആയി നിയമിച്ചു.

ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, ക്രൈംസ്- II കൊച്ചി എ. അക്ബറിനെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, ഇൻ്റേണൽ സെക്യൂരിറ്റി ആയും നിയമിച്ചു.

 

Latest