Kerala
ഇടുക്കി കരുണാപുരത്ത് ബസ് മറിഞ്ഞ് 14 പേര്‍ക്ക് പരുക്ക്
തമിഴ്നാട് തിരുവണ്ണാമല സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്
ഇടുക്കി | കരുണാപുരത്ത് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 14 പേര്‍ക്ക് പരുക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്.
തമിഴ്നാട് തിരുവണ്ണാമല സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. കരുണാപുരം ചുമ്മാരുകട വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മിനി ബസ് മറിയുകയായിരുന്നു.
പരുക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലും തേനി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
---- facebook comment plugin here -----




