Connect with us

operation sindoor

സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മുവിലെത്തി: ഷെല്ലാക്രമണത്തിൽ പരുക്കേറ്റവരെ സന്ദർശിച്ചു

കഴിഞ്ഞ ദിവസം രാത്രി പാകിസ്ഥാന്റെ ആക്രമണശ്രമം പരാജയപ്പെട്ട ജമ്മു നഗരത്തിലെയും പ്രദേശത്തിന്റെ മറ്റ് ഭാഗങ്ങളിലെയും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മുവിലേക്ക് വണ്ടിയോടിച്ച് പോകുന്നു എന്ന് ഒമര്‍ അബ്ദുള്ള എക്സിലൂടെയായിരുന്നു അറിയിച്ചത്.

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പൂഞ്ചിലെ ഷെല്ലാക്രമണത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.ആശുപത്രിയിലെ സംവിധാനങ്ങള്‍ വിലയിരുത്തുകയും ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു.ജമ്മുവില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നിലവില്‍ നല്‍കിയിരിക്കുന്നത്.ജില്ലാ ഭരണകൂടത്തിന്റെ ഓഫീസില്‍ വെച്ച് ഉന്നത തലയോഗം ചേരും.അടിയന്തര സാഹചര്യം നേരിടാനുള്ള സജ്ജീകരണങ്ങള്‍ അദ്ദേഹം വിലയിരുത്തി.

കഴിഞ്ഞ ദിവസം രാത്രി പാകിസ്ഥാന്റെ ആക്രമണശ്രമം പരാജയപ്പെട്ട ജമ്മു നഗരത്തിലെയും പ്രദേശത്തിന്റെ മറ്റ് ഭാഗങ്ങളിലെയും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മുവിലേക്ക് വണ്ടിയോടിച്ച് പോകുന്നു എന്ന് ഒമര്‍ അബ്ദുള്ള എക്സിലൂടെയായിരുന്നു അറിയിച്ചത്.

ഇന്നലെ രാത്രിയാണ് പാകിസ്ഥാന്‍ ജമ്മു, പത്താന്‍കോട്ട്, ഉദംപൂര്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള ശ്രമം നടത്തിയത്. ഇന്ത്യന്‍ സൈന്യം അത് നിര്‍വീര്യമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മുവിലേക്ക് യാത്ര തിരിച്ചത്.

Latest