Connect with us

National

സൈന്യത്തിന് ഐക്യദാര്‍ഢ്യം; തമിഴ്നാട്ടില്‍ നാളെ മഹാറാലി

റാലിയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആഹ്വാനം ചെയ്തു

Published

|

Last Updated

ചെന്നൈ| ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ഐക്യദാര്‍ഢ്യവുമായി തമിഴ് നാട്ടില്‍ നാളെ മഹാ റാലി. റാലിയില്‍ എല്ലാവരും പങ്കെടുക്കാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആഹ്വാനം ചെയ്തു. നാലെ വൈകീട്ട് അഞ്ച് മണിക്ക് ഡിജിപി ഓഫീസില്‍ നിന്ന് യുദ്ധ സ്മാരകം വരെയാണ് റാലി നടത്തുക. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തിനൊപ്പം നില്‍ക്കുന്ന സന്ദേശമാണ് സ്റ്റാലിന്‍ നല്‍കുന്നത്. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും ജനങ്ങളെയും അണിനിരത്തിയാണ് റാലി നടത്തുന്നത്.

മന്ത്രിമാര്‍ക്കാപ്പം വിദ്യാര്‍ഥികളും യുവാക്കളും ഉദ്യാഗസ്ഥരും മുന്‍ സൈനികരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് എം കെ സ്റ്റാലില്‍ അഭ്യാര്‍ഥിച്ചു. കഴിഞ്ഞ ദിവസം തെലങ്കാനയില്‍ നടന്ന റാലിയില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. രാഷ്ട്രീയ ഭിന്നത മാറ്റിവച്ച് രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ആവശ്യപ്പെട്ടു.

 

 

Latest