Health
കൊടും വേനലിലും നിങ്ങളുടെ മുഖം തിളങ്ങും
വേനൽക്കാലത്ത് രാവിലെ പച്ചപ്പാൽ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് നിറം നൽകും.

വേനൽക്കാലം ആരംഭിക്കുന്നതോടെ പല ആരോഗ്യപ്രശ്നങ്ങൾക്കും തുടക്കം കുറിക്കും. ഒപ്പം തന്നെ ചർമ്മത്തിനും ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. അത്തരം ഒരു സാഹചര്യത്തിൽ എല്ലാവരും വേനൽക്കാലത്ത് സ്വന്തം ആരോഗ്യവും ചർമ്മത്തിന്റെ ആരോഗ്യവും ഒരുപാട് കാത്തു സൂക്ഷിക്കേണ്ടതുണ്ട്. ശക്തമായ സൂര്യപ്രകാശം, വിയർപ്പ്, ഈർപ്പം എന്നിവ നിങ്ങളുടെ മുഖത്തിന്റെ തിളക്കവും നഷ്ടപ്പെടുത്തിയേക്കാം. കത്തുന്ന വെയിലിൽ പുറത്തു പോകുന്നതിനു മുൻപ് ഈ 5 ശീലങ്ങൾ സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ മുഖത്തെ തിളക്കത്തോടെ സൂക്ഷിക്കാവുന്നതാണ്.
മോയിസ്ചറൈസർ
കഠിനമായ സൂര്യപ്രകാശത്തിൽ നിന്ന് നിങ്ങളുടെ മുഖത്തെ സംരക്ഷിക്കാൻ മോയിസ്ചറൈസർ ഉപയോഗിക്കാവുന്നതാണ്.ഇത് ചർമ്മത്തിന് ഈർപ്പം നൽകുകയും തിളക്കമുള്ളതാക്കുകയും ചെയ്യും.
നേരിട്ട് വെയിൽ ഏൽക്കാതിരിക്കുക
നേരിട്ട് വെയിൽ ഏൽക്കുന്നത് നിങ്ങളുടെ മുഖത്തെ കൂടുതൽ പ്രശ്നത്തിലേക്ക് നയിക്കുന്നതിനാൽ മാസ്കോ എന്തെങ്കിലും മുഖകവചമോ ഉപയോഗിക്കാവുന്നതാണ്
സൺസ്ക്രീൻ ഉപയോഗിക്കുക
സൂര്യന്റെ അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് സൺസ്ക്രീൻ ഉപയോഗിക്കുക.ടാനിങ് സൺ ബേൺ പോലുള്ള പ്രശ്നങ്ങളിൽ നിന്ന് നിങ്ങളുടെ മുഖത്തെ സംരക്ഷിക്കാനും ഇത് സഹായിക്കും.
റോസ് വാട്ടർ ഉപയോഗിക്കാം
വേനൽക്കാലത്ത് മുഖത്തിന്റെ തിളക്കം നിലനിർത്താൻ റോസ് വാട്ടർ നല്ലതാണെന്ന് കണക്കാക്കുന്നു.ഇത് പുരട്ടുന്നത് ചർമ്മത്തിലെ വിയർപ്പുമൂലം ഉണ്ടാകുന്ന ചൊറിച്ചിലിന് ആശ്വാസം നൽകും.
പച്ചപ്പാൽ പുരട്ടാം
വേനൽക്കാലത്ത് രാവിലെ പച്ചപ്പാൽ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് നിറം നൽകും.
വേനൽക്കാലത്ത് നിങ്ങളുടെ മുഖം തിളങ്ങാൻ ഈ വഴികളെല്ലാം പരീക്ഷിച്ചു നോക്കാവുന്നതാണ്.