National
ജമ്മുവില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഏഴ് ഭീകരരെ വധിച്ചു; പാക് ഷെല്ലാക്രമണത്തില്‍ മരണം രണ്ടായി
പന്ത്രണ്ടോളം ഭീകരരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്

ശ്രീനഗര്‍ | ജമ്മുവിലെ ഉറിയില്‍ ഭീകരര്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകര്‍ത്തു.സാംബ സെക്ടറിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഏഴ് ഭീകരരെ സൈന്യം വധിച്ചു.
കൊല്ലപ്പെട്ടവര്‍ ജെയ്ഷെ-ഇ-മുഹമ്മദ് ഭീകരരാണെന്നാണ് റിപ്പോര്‍ട്ട്. പന്ത്രണ്ടോളം ഭീകരരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് രക്ഷപെട്ടെന്നാണ് സൂചന.
അതേസമയം അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ ഷെല്‍ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. പൂഞ്ചിലാണ് രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ, ഉറിയിലുണ്ടായ ഷെല്‍ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു.
ഉറിയില്‍ മൂന്നുപേര്‍ക്കും പൂഞ്ചില്‍ ഒരാള്‍ക്കും പരുക്കേറ്റു. അതിര്‍ത്തിയില്‍ സാധാരണക്കാര്‍ക്ക് നേരെ പാക് സൈന്യം ആക്രമണം തുടരുകയാണ്.ഇതോടെ അതിര്‍ത്തി മേഖലകളില്‍ പാക് സൈന്യം നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി. പരിക്കേറ്റവരുടെ ആകെ എണ്ണം 40 ആയി.