Kerala
കേരള ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് കൃഷ്ണന്‍ നടരാജന്‍ ചുമതലയേറ്റു
കര്‍ണ്ണാടക ഹൈക്കോടതിയില്‍ നിന്നാണ് ജസ്റ്റിസ് കൃഷ്ണന്‍ നടരാജനെ സ്ഥലം മാറ്റിയത്
കൊച്ചി| ജസ്റ്റിസ് കൃഷ്ണന്‍ നടരാജന്‍ കേരള ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. കര്‍ണാടക സ്വദേശിയാണ് കൃഷ്ണന്‍ നടരാജന്‍.
കര്‍ണാടക ഹൈക്കോടതിയില്‍ നിന്നാണ് ജസ്റ്റിസ് കൃഷ്ണന്‍ നടരാജനെ സ്ഥലംമാറ്റിയത്. ഇതോടെ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 46 ആയി. 47 ജഡ്ജിമാരാണ് വേണ്ടത്.







