National
ഇന്ത്യ-പാക് സംഘര്‍ഷം: ഐസിഎഐ നടത്താനിരുന്ന സിഎ പരീക്ഷകള്‍ മാറ്റിവെച്ചു
പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് ഐസിഎഐ അറിയിച്ചു

ന്യൂഡല്‍ഹി| ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) മെയ് ഒന്‍പത് മുതല്‍ മെയ് 14 വരെ നടത്താനിരുന്ന സിഎ പരീക്ഷകള്‍ മാറ്റിവെച്ചു. സിഎ ഫൈനല്‍, ഇന്റര്‍മീഡിയറ്റ്, പോസ്റ്റ് ക്വാളിഫിക്കേഷന്‍ കോഴ്സ് (പിക്യുസി) പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് ഐസിഎഐ അറിയിച്ചു. അപേക്ഷകര്‍ പതിവായി ഔദ്യോഗിക വെബ്സൈറ്റ് icai.org സന്ദര്‍ശിക്കണമെന്നും ഐസിഎഐ നിര്‍ദേശിച്ചു.
സിഎ ഫൗണ്ടേഷന്‍ പരീക്ഷകള്‍ മെയ് 15, 17, 19, 21 തീയതികളില്‍ നിശ്ചയിച്ച പ്രകാരം നടക്കും. അബൂദബി, ബഹ്റൈന്‍, ദോഹ, ദുബായ്, കാഠ്മണ്ഡു (നേപ്പാള്‍), കുവൈറ്റ്, മസ്‌കറ്റ്, റിയാദ് (സഊദി അറേബ്യ), തിംഫു (ഭൂട്ടാന്‍) എന്നീ സ്ഥലങ്ങളിലാണ് ഈ പരീക്ഷകള്‍.