Career Notification
ജോലിക്ക് അപേക്ഷിക്കാൻ ഇമെയിൽ തയ്യാറാക്കാറില്ലേ; ഈ തെറ്റുകൾ വരുത്തരുതേ...
നമ്മളുടെ ഉദ്ദേശം എന്താണെന്ന് സബ്ജക്ട് ലൈനിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കണം.

പല കമ്പനികളിലേക്കും അപ്ലിക്കേഷൻ ഇമെയിൽ രൂപത്തിൽ അയക്കുന്നവരാണ് നമ്മളിൽ പലരും. ഇതിന് ഒരു പ്രത്യേക ഫോർമാറ്റ് നമുക്ക് ഉണ്ട്.എന്നിരുന്നാലും ജോലിക്കായി ഈമെയിൽ സന്ദേശം അയക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
അവ്യക്തമായ സബ്ജക്ട് ലൈൻ
പ്രൊഫഷണൽ ഇമെയിൽ ആയതുകൊണ്ട് തന്നെ സബ്ജക്ട് ലൈൻ വ്യക്തവും സംക്ഷിപ്തവും ആയി എഴുതുക എന്നത് പ്രധാനമാണ്. നമ്മളുടെ ഉദ്ദേശം എന്താണെന്ന് സബ്ജക്ട് ലൈനിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കണം.
ടെനര്‍
ഈ മെയിലിന്റെ ടോൺ ഔപചാരികവും ബഹുമാനപൂർണവും പ്രൊഫഷണലും ആയിരിക്കണം. സ്ലാങ്ങും പദപ്രയോഗങ്ങളും ശ്രദ്ധിക്കണം.
മോശം ഘടന
ക്രമരഹിതമായതോ അടുക്കും ചിട്ടയും ഇല്ലാത്തതുമായ ഈമെയിലുകൾ വായിക്കാൻ പ്രയാസമാണ്.ചെറിയ ഖണ്ഡികകളായും ബുള്ളറ്റ് പോയിന്റുകൾ ആയും നിങ്ങളുടെ വിഷയങ്ങൾ ഉൾപ്പെടുത്താവുന്നതാണ്.
ആശംസയും സമാപനവും ഒഴിവാക്കുക
നിങ്ങളുടെ ഈമെയിലിൽ ആശംസയും സമാപനവും ഉൾപ്പെടുത്തുന്നത് ഒരു നല്ല രീതിയാണ്.
പ്രൂഫ് റീഡിങ് ഇല്ലാതിരിക്കുക
അക്ഷര തെറ്റുകൾ വ്യാകരണ പിശകുകൾ അല്ലെങ്കിൽ വിചിത്രമായ പദപ്രയോഗങ്ങൾ എന്നിവ പ്രൊഫഷണലിസത്തെ ബാധിക്കും.അതുകൊണ്ടുതന്നെ ഒരുപാട് തവണ പ്രൂഫ് റീഡ് ചെയ്യുന്നത് നല്ലതാണ്.
തെറ്റായ തലക്കെട്ടും സർവ്വനാമങ്ങളും
ഈമെയിലിൽ ഒരാളുടെ ജെൻഡർ ഡിഫറെൻസ് അനുമാനിക്കരുത്. ഈ തെറ്റ് ചിലപ്പോൾ നിങ്ങളുടെ ജോലിയുടെ സാധ്യതയെ കുറച്ചേക്കാം.
അതുപോലെ ഒരിക്കലും ഒരു മോശം മൂഡിൽ ഇരിക്കുമ്പോഴും താല്പര്യമില്ലാത്തപ്പോഴും ജോലിക്കായുള്ള ഈമെയിലുകൾ തയ്യാറാക്കരുത്. ഇവ നിങ്ങളുടെ ഭാഷയെയും ഉദ്ദേശത്തെയും ബാധിക്കും.അമിതമായി കാര്യങ്ങൾ ഈമെയിലിൽ നിറക്കുന്നതും ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.