Connect with us

Kerala

ബസില്‍ ലൈംഗികാതിക്രമമെന്ന ആരോപണം: യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ദീപക്കിന്റെ കുടുംബം

നടപടി സ്വീകരിക്കാമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയതായി ബന്ധുക്കള്‍

Published

|

Last Updated

കോഴിക്കോട്|ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് യുവതി സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ദീപക്കിന്റെ കുടുംബം. യുവതിക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടാണ് കുടുംബം കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു.

നടപടി സ്വീകരിക്കാമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയതായി ബന്ധുക്കള്‍ വ്യക്തമാക്കി. ബസിനുള്ളില്‍ ദീപക് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതി പറഞ്ഞത്. കോഴിക്കോട്ടെ വസ്ത്ര വ്യാപാരശാലയില്‍ പ്രവര്‍ത്തിക്കുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിന് കണ്ണൂരില്‍ പോയിരുന്നു. ഈ സമയം അപമര്യാദയായി പെരുമാറിയെന്ന് കാട്ടി് യുവതി വീഡിയോ പങ്കുവെക്കുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ ദീപക് ജീവനൊടുക്കുകയായിരുന്നു. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയാണ് മരിച്ച ദീപക്.

 

 

---- facebook comment plugin here -----

Latest