Connect with us

National

കരൂര്‍ ആള്‍ക്കൂട്ട ദുരന്തം: കുറ്റപത്രം ഫെബ്രവരിയില്‍ സമര്‍പ്പിക്കും, വിജയ്‌യിയെ പ്രതി ചേര്‍ത്തേക്കും

വിജയ്‌ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയേക്കുമെന്നാണ് അറിയുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി |  കരൂര്‍ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ നടനും തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയിയെ പ്രതിചേര്‍ത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വിജയ്‌ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയേക്കുമെന്നാണ് അറിയുന്നത്. കേസില്‍ ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ സിബിഐ കുറ്റപത്രം സമര്‍പ്പിക്കും. വിജയ്ക്കൊപ്പം തമിഴ്നാട് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ക്കാനാണ് സാധ്യത.

നിലവില്‍ ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് വിജയിയെ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരിക്കുകയാണ്. ജനുവരി 12-ന് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലില്‍ 90 ചോദ്യങ്ങളാണ് വിജയിക്ക് മുന്നില്‍ സിബിഐ ഉന്നയിച്ചിരുന്നത്. ഇതില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ഇപ്പോള്‍ വീണ്ടും ചോദ്യം ചെയ്യുന്നത്. അതേ സമയം റാലിയില്‍ വലിയ ജനപങ്കാളിത്തം ഉണ്ടാകും എന്ന് ടിവികെ അറിയിച്ചില്ല എന്നാണ് പോലീസ് മൊഴി നല്‍കിയത്. സുപ്രീംകോടതിയുടെ ഇടപെടലിലാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.

---- facebook comment plugin here -----

Latest