National
ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റ്മുട്ടല്‍; സൈനികന് വീരമൃത്യു
സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്
ശ്രീനഗര്‍ | ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന്‍ വീരമൃത്യു വരിച്ചു. ഹവീല്‍ദാര്‍ ഗജേന്ദ്ര സിംഗാണ് മരിച്ചത്.കിഷ്ത്വാറില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യം പരിശോധനക്കെത്തിയത്. പരിശോധന തുടരവെ സൈന്യത്തിനു നേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു.
സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ സൈന്യത്തെ സ്ഥലത്ത് വിന്യസിച്ചെന്നും പ്രദേശത്ത് പരിശോധന ശക്തമാക്കിയെന്നും അധികൃതര്‍ പറഞ്ഞു.
---- facebook comment plugin here -----





