Connect with us

Kerala

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; വളര്‍ത്തു മകളുടെ ഭര്‍ത്താവ് പിടിയില്‍

കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം

Published

|

Last Updated

പാലക്കാട്  | ഒറ്റപ്പാലം തോട്ടക്കരയില്‍ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തോട്ടക്കര നാലകത്ത് നസീര്‍ (63), ഭാര്യ സുഹറ (60) എന്നിവരാണു കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഇവരുടെ വളര്‍ത്തുമകളായ സുല്‍ഫിയത്തിന്റെ നാലുവയസ്സുള്ള മകനും ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവത്തില്‍ സുല്‍ഫിയത്തിന്റെ ഭര്‍ത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയെ പോലീസ് പിടികൂടി. കൃത്യത്തിന് ശേഷം ഓടിരക്ഷപ്പെട്ട ഇയാളെ കൈ ഞരമ്പ് മുറിച്ച നിലയില്‍ പള്ളിക്കാട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്

കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം. മുഹമ്മദ് റാഫിയും സുല്‍ഫിയത്തതും ഏറെനാളായി അകന്നു കഴിയുകയാണ്. ഇവരുടെ വിവാഹമോചന കേസും കോടതിയിലുണ്ട്.

---- facebook comment plugin here -----

Latest