Connect with us

Uae

യു എ ഇ പ്രസിഡന്റ് ഇന്ത്യയിലേക്ക്

മൂന്ന് ദിവസത്തെ സന്ദർശനം ഇന്ന് ആരംഭിക്കും

Published

|

Last Updated

അബൂദബി|യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന്  ന്യൂഡൽഹിയിലെത്തും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് ഈ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സന്ദർശന വേളയിൽ നരേന്ദ്ര മോദിയുമായി ശൈഖ് മുഹമ്മദ് ബിൻ സായിദ് കൂടിക്കാഴ്ച നടത്തും.

ഊർജം, സാങ്കേതികവിദ്യ, വ്യാപാരം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ പുതിയ സഹകരണ കരാറുകൾ ഒപ്പിടുമെന്നാണ് സൂചന. കൂടാതെ, പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്യും.

ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുടെ പ്രതിനിധികളുമായും അദ്ദേഹം ചർച്ചകൾ നടത്തും. യു എ ഇയും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സെപ) ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രസിഡന്റിന്റെ സന്ദർശനം ആ സാമ്പത്തിക ബന്ധത്തിന് പുതിയ വേഗത നൽകുമെന്ന് വിലയിരുത്തപ്പെടുന്നു.

 

 

---- facebook comment plugin here -----

Latest