Health
ഉത്കണ്ഠയെ നേരിടാം ഈ വഴികളിലൂടെ !
നിങ്ങളുടെ ചിന്തകളും ആശങ്കകളും ഡയറിയിൽ എഴുതിവെക്കുക. ഇത് നിങ്ങളുടെ ചിന്തകൾ മാറ്റാൻ നിങ്ങളെ സഹായിക്കും.

സമൂഹത്തിൽ ഏറെ പേരും നേരിടുന്ന ഒരു പ്രശ്നമാണ് ഉത്കണ്ഠ എന്നത്. ഇത് പരിഹരിക്കാൻ ചില നുറുങ്ങുകൾ പരിചയപ്പെടാം.
- പിരിമുറുക്കം ഒഴിവാക്കാൻ പേശി വിശ്രമ വിദ്യകൾ പരിശീലിക്കുക. ഓരോ പേശി ഗ്രൂപ്പിനെയും അഞ്ചു മുതൽ 10 സെക്കൻഡ് നേരത്തേക്ക് മുറുകെപ്പിടിച്ചു വിടുക.
- ചില സാഹചര്യങ്ങളിൽ ഉത്കണ്ഠ ഒഴിവാക്കാൻ അരോമ തെറാപ്പി സഹായിക്കും. ഉത്കണ്ഠ ലഘൂകരിക്കാൻ ആവശ്യമായ അരോമ എണ്ണയുടെ രൂപത്തിലോ തിരിയുടെ രൂപത്തിലോ ഉപയോഗിക്കാവുന്നതാണ്.
- തണുത്ത വെള്ളത്തിൽ കിടക്കുന്നത് അല്ലെങ്കിൽ തണുത്ത വെള്ളം തളിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് ഉത്കണ്ഠ കുറച്ചേക്കാം.
- അമിത ചിന്തയും ഉത്കണ്ഠയും ഒഴിവാക്കാൻ പ്രാർത്ഥനയും നല്ല മാർഗമാണ്.
- 15 മിനിറ്റ് ചുയിംഗം ചവയ്ക്കുന്നത് കോട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ഉൽക്കണ്ഠയെ ശമിപ്പിക്കുകയും ചെയ്യും .
- നിങ്ങളുടെ ചിന്തകളും ആശങ്കകളും ഡയറിയിൽ എഴുതിവെക്കുക. ഇത് നിങ്ങളുടെ ചിന്തകൾ മാറ്റാൻ നിങ്ങളെ സഹായിക്കും.
ഇത്രയൊക്കെ മാർഗ്ഗങ്ങൾ പരീക്ഷിച്ചിട്ടും നിങ്ങളുടെ ഉത്കണ്ഠ മാറുന്നില്ലെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടതാണ്.
---- facebook comment plugin here -----