Connect with us

Kerala

പാര്‍ട്ടി അംഗത്വം പുതുക്കാതെ ജി സുധാകരന്‍; അനുനയ ചര്‍ച്ച അവസാനിപ്പിച്ച് സിപിഐഎം

ജി സുധാകരന്റെ വീട്ടിലെത്തുന്നവരുടെ വിവരങ്ങള്‍ പ്രാദേശിക ഘടകം വഴി സിപിഐഎം ശേഖരിക്കുന്നുണ്ട്.

Published

|

Last Updated

ആലപ്പുഴ| പാര്‍ട്ടി അംഗത്വം പുതുക്കാതെ നില്‍ക്കുന്ന മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനുമായുള്ള അനുനയ ചര്‍ച്ച അവസാനിപ്പിച്ച് സിപിഐഎം. പല ഘട്ടങ്ങളിലായി നടത്തിയ അനുനയ ചര്‍ച്ചയില്‍ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് പിന്നോട്ടടിക്കാന്‍ സപിഐഎം തീരുമാനിച്ചത്. അതേസമയം ജി സുധാകരന്റെ വീട്ടിലെത്തുന്നവരുടെ വിവരങ്ങള്‍ പ്രാദേശിക ഘടകം വഴി സിപിഐഎം ശേഖരിക്കുന്നുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നിരീക്ഷണവുമുണ്ട്.

അതേസമയം, ജി സുധാകരന്റെ തീരുമാനം അറിഞ്ഞ ശേഷമേ അമ്പലപ്പുഴ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കൂ. തല്‍ക്കാലം പാര്‍ട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സുധാകരന്‍. എന്നാല്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കില്ലെന്നും ജി സുധാകരന്‍ വ്യക്തമാക്കിയിരുന്നു. അംഗത്വം പുതുക്കാന്‍ മാര്‍ച്ച് 31 വരെ സമയം ഉണ്ടെന്നിരിക്കെ അനുഭാവിയായി തുടരാനാണ് തീരുമാനം.

 

 

---- facebook comment plugin here -----

Latest