Kerala
റോഡിനു കുറുകെ ചാടിയ കാട്ടുപൂച്ചയെ രക്ഷിക്കാന്‍ ഓട്ടോ വെട്ടിച്ചു; എതിരെ വന്ന ബസില്‍ ഓട്ടോ ഇടിച്ച് ഡ്രൈവര്‍ മരിച്ചു
ഒരു മണിക്കൂറോളം ബസിനടിയില്‍ കുടുങ്ങിക്കിടന്ന സൂരജിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു
തൃശൂര്‍|കൊടുങ്ങല്ലൂര്‍ – തൃശൂര്‍ റൂട്ടില്‍ ഓട്ടോയും ബസുമായി കൂട്ടിയിടിച്ചു അപകടം. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. റോഡിനു കുറുകെ ചാടിയ കാട്ടുപൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഓട്ടോ ബസുമായി കൂട്ടിയിടിച്ചത്. രാപ്പാല്‍ സ്വദേശി സൂരജ് ആണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്.
ഒരു മണിക്കൂറോളം ബസിനടിയില്‍ കുടുങ്ങിക്കിടന്ന സൂരജിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ബസിനടിയില്‍ സൂരജിന്റെ തല കുടുങ്ങിയ നിലയിലായിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബസ് ഉയര്‍ത്തിയാണ് സൂരജിനെ പുറത്തെടുത്തത്.
സ്വകാര്യ ബസ് ജീവനക്കാരനായ സൂരജ് ജോലി കഴിഞ്ഞശേഷം സ്വന്തം ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയാണ് പൂച്ച കുറുകെ ചാടിയത്. പൂച്ചയെ രക്ഷിക്കാനായി വെട്ടിച്ച ഓട്ടോ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.



