Uae
യു എ ഇ സൈനിക നീക്കം പരസ്യവും വ്യക്തവുമായിരിക്കും; ഡോ.അൻവർ ഗർഗാശ്
യു എ ഇക്കും മറ്റ് ഗൾഫ് രാജ്യങ്ങൾക്കുമെതിരെ നടക്കുന്ന ഈ ആക്രമണം തടയുക എന്നതാണ് യു എ ഇയുടെ ഇപ്പോഴത്തെ ലക്ഷ്യം.
ദുബൈ| യു എ ഇ സൈനിക നീക്കം നടത്തുകയാണെങ്കിൽ അത് പരസ്യവും സുതാര്യവുമായിരിക്കുമെന്ന് യു എ ഇ ഭരണാധികാരിയുടെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അൻവർ ഗർഗാശ്. “രാജ്യം സ്വീകരിക്കുന്ന ഏതൊരു പ്രതിരോധ നടപടിയും പരസ്യവും വ്യക്തവുമായിരിക്കും. അജ്ഞാത സ്രോതസ്സുകളിൽ നിന്നും ഉദ്ദേശ്യങ്ങളിൽ നിന്നുമുള്ള വിവരണങ്ങളെ ആരും ആശ്രയിക്കരുത്,’ ഗർഗാശ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു. യു എ ഇക്കും മറ്റ് ഗൾഫ് രാജ്യങ്ങൾക്കുമെതിരെ നടക്കുന്ന ഈ ആക്രമണം തടയുക എന്നതാണ് യു എ ഇയുടെ ഇപ്പോഴത്തെ ലക്ഷ്യം.
വിശാലമായ ഒരു സംഘർഷത്തിലേക്ക് രാജ്യത്തെ വലിച്ചിഴക്കരുത്. ഇറാൻ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. ടെഹ്റാന്റെ പ്രവർത്തനങ്ങൾ ആ രാജ്യത്തെ ഒറ്റപ്പെടുത്തി. ‘നിങ്ങളുടെ യുദ്ധം അയൽക്കാരോടല്ല’. അയൽക്കാരെ ലക്ഷ്യം വെക്കരുതെന്ന് ഇസ്്ലാമിക് റിപ്പബ്ലിക്കിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഗൾഫ് രാജ്യങ്ങൾക്കെതിരായ സമീപകാല ആക്രമണങ്ങൾ തന്ത്രപരമായ തെറ്റായ കണക്കുകൂട്ടലുകളെ പ്രതിനിധീകരിക്കുന്നു. “യുക്തിയിലേക്ക് മടങ്ങാൻ’ അദ്ദേഹം ഇറാനോട് ആവശ്യപ്പെട്ടു. മേഖലയിൽ അസ്ഥിരതയ്ക്ക് കാരണമായ ഇറാന്റെ പങ്കിനെക്കുറിച്ചുള്ള ആശങ്കകൾ അദ്ദേഹം പങ്കുവെച്ചു.
---- facebook comment plugin here -----



