Health
കീറ്റോ ഡയറ്റിൽ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ
കീറ്റോ ഡയറ്റിലെ പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് മാംസവും കോഴിയിറച്ചിയും.

കീറ്റോ ഡയറ്റ് ഒരുപാട് പേർ ഉപയോഗിക്കുന്ന ഒരു ഡയറ്റ് രീതിയാണ്. കീറ്റോസിസ് പ്രോത്സാഹിപ്പിക്കുന്നതിന് കുറഞ്ഞ കാർബൺ ഉയർന്ന കൊഴുപ്പ് ഉപഭോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡയറ്റ് ആണ് കീറ്റോ ഡയറ്റ്. ഇതിലെ പ്രധാന ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
മാംസം
കീറ്റോ ഡയറ്റിലെ പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് മാംസവും കോഴിയിറച്ചിയും. ഫ്രഷ് മാംസത്തിൽ കാർബോഹൈഡ്രേറ്റ് കുറവാണ്. പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ എന്നിവ കൂടുതലുമാണ്.
മുട്ട
പ്രോട്ടീനും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമായ വൈവിധ്യമാർന്ന ഭക്ഷണമാണ് മുട്ട. കീറ്റോ ഡയറ്റിന് ആവശ്യമായ പോഷകങ്ങൾ എല്ലാം ഇതിലുണ്ട്.
അവക്കാഡോ
അവക്കാഡോകളിൽ കൊഴുപ്പ് കൂടുതലാണ്. കൂടാതെ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. സാലഡായും അങ്ങനെ തന്നെയും ഇത് ഉപയോഗിക്കാവുന്നതാണ്.
സാൽമൺ
സാൽമണിലും മറ്റും മത്സ്യങ്ങളിലും കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടില്ലെന്ന് മാത്രമല്ല വൈറ്റമിൻ ബി പൊട്ടാസ്യം സെലീനിയം എന്നിവയാൽ സമ്പുഷ്ടവും ആണ്.
ഗ്രീക്ക് യോഗേർട്ടും ചീസും
ഗ്രീക്ക് യോഗർട്ടും ചീസും എല്ലാം ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ്. ഇതും കീറ്റോ ഡയറ്റിന് അനുയോജ്യമാണ്.