National
വിവാഹ സല്‍ക്കാരത്തിനിടെ രസഗുള തീര്‍ന്നതില്‍ തര്‍ക്കം; ആറ് പേര്‍ക്ക് പരിക്ക്
രസഗുള തീര്‍ന്നതിനെ ചൊല്ലി വിരുന്നിനെത്തിയ ഒരാള്‍ അഭിപ്രായം പറഞ്ഞതാണ് വാക്കുതര്‍ക്കത്തിന് കാരണം.
ലക്‌നോ| വിവാഹ സല്‍ക്കാരത്തിനെത്തിയവര്‍ക്ക് മധുരപലഹാരമായ രസഗുള തികയാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ ഷംസാബാദ് പ്രദേശത്താണ് സംഭവം. പരിക്കേറ്റവര്‍ ചികിത്സയിലാണ്. ബ്രിജ്പന്‍ കുശ്വാഹയുടെ വീട്ടില്‍ വെച്ചാണ് വിരുന്ന് നടന്നത്. രസഗുള തീര്‍ന്നതിനെ ചൊല്ലി വിരുന്നിനെത്തിയ ഒരാള്‍ അഭിപ്രായം പറഞ്ഞതാണ് വാക്കുതര്‍ക്കത്തിന് കാരണം.
സംഭവത്തില്‍ ഭഗ്വാന്‍ ദേവി, യോഗേഷ്, മനോജ്, കൈലാഷ്, ധര്‍മ്മേന്ദ്ര, പവന്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിവാഹത്തിനിടെ മധുരപലഹാരം തികയാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.




