madras high court judge
വിവാദ ജഡ്ജി നിയമനം: സുപ്രീം കോടതി ഹരജി അടിയന്തരമായി പരിഗണിക്കുന്നു
മദ്രാസ് ഹൈക്കോടതിയില്‍ രാവിലെ 10.30നാണ് സത്യപ്രതിജ്ഞ. എന്നാല്‍, 9.30ന് സുപ്രീം കോടതി ഹരജി കേള്‍ക്കും.

ന്യൂഡല്‍ഹി | വിവാദ അഭിഭാഷകയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതിനെതിരെയുള്ള ഹരജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി. ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ഹരജി കേള്‍ക്കും. മദ്രാസ് ഹൈക്കോടതിയില്‍ രാവിലെ 10.30നാണ് സത്യപ്രതിജ്ഞ.
എന്നാല്‍, 9.30ന് സുപ്രീം കോടതി ഹരജി കേള്‍ക്കും. ലക്ഷ്മണ ചന്ദ്രയെ ജഡ്ജിയായി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് വെള്ളിയാഴ്ചയില്‍ നിന്ന് ഇന്നത്തേക്ക് സുപ്രീം കോടതി ഹരജി മാറ്റിയത്. കേന്ദ്ര സര്‍ക്കാറിന്റെ നോമിനിയായാണ് അവര്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ ജഡ്ജിയാകുന്നത്.
ബി ജെ പിയുമായി അടുത്ത ബന്ധമുള്ള ലക്ഷ്മണ ചന്ദ്ര വിവിധ വിവാദങ്ങളിൽ ഉള്‍പ്പെട്ടിട്ടുണ്ട്. ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കുമെതിരെ ഇവര്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതായി ബാര്‍ അംഗങ്ങള്‍ തന്നെ പറയുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ബാര്‍ അംഗങ്ങള്‍ പരാതി നല്‍കിയിരുന്നു.