Kerala
തടവുകാരനില്‍ നിന്നും പിടിച്ചെടുത്ത ഫോണിലേക്ക് നിരന്തരം ഫോണ്‍ വിളി; ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
. തുടര്‍ന്നുനടത്തിയ പരിശോധനയില്‍ തടവുകാരനുമായുള്ള ഇടപാടുകളും പുറത്തുവന്നു.
തിരുവനന്തപുരം | പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരനില്‍ നിന്നു കണ്ടെടുത്ത മൊബൈല്‍ ഫോണിലേക്ക് നിരന്തരം ജയില്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ വിളി വന്നതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ സന്തോഷ് കുമാറിനെയാണ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡിഐജി ബി വിനോദ് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്.
സെന്‍ട്രല്‍ ജയിലില്‍ ജോലിചെയ്തിരുന്ന സന്തോഷ് കുമാര്‍ രണ്ടരമാസം മുന്‍പാണ് കുഞ്ചാലുംമൂട്ടിലെ സബ് ജയിലിലേക്ക് മാറിയത്. കഴിഞ്ഞ 27നാണ് ജയില്‍ സൂപ്രണ്ട് തടവുകാരന്റെ മൊബൈല്‍ പിടിച്ച വിവരം പൂജപ്പുര സ്റ്റേഷനില്‍ അറിയിച്ചത്. ഇതിനുപിന്നാലെ ഫോണ്‍ കൈമാറുകയും ചെയ്തു. ഫോണ്‍ പോലീസിന്റെ കയ്യിലിരിക്കുമ്പോള്‍ തന്നെ ജയിലിലെ ഉദ്യോഗസ്ഥരുടെ ഫോണ്‍വിളികള്‍ നിരന്തരമെത്തുമായിരുന്നു. സന്തോഷ്‌കുമാറിന്റെ ഫോണില്‍ നിന്നാണ് കൂടുതല്‍ ഫോണ്‍ കോളുകളെത്തിയത്. തുടര്‍ന്നുനടത്തിയ പരിശോധനയില്‍ തടവുകാരനുമായുള്ള ഇടപാടുകളും പുറത്തുവന്നു. ഇതിനുപിന്നാലെയാണ് സസ്‌പെന്‍ഷന്‍.