Kerala
രാഹുല്‍ മാങ്കൂട്ടത്തിലെന്ന വിഴുപ്പ് കോണ്‍ഗ്രസ് ചുമക്കേണ്ട ആവശ്യമില്ല; കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍
വ്യക്തികള്‍ ചെയ്യുന്ന തെറ്റ് അവര്‍ തന്നെ അനുഭവിക്കണം. രാഹുല്‍ രാജിവച്ചില്ലെങ്കില്‍ പാര്‍ട്ടി നടപടി സ്വീകരിക്കണം

തിരുവനന്തപുരം| രാഹുല്‍ മാങ്കൂട്ടത്തിലെന്ന വിഴുപ്പ് കോണ്‍ഗ്രസ് ചുമക്കേണ്ട ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. വ്യക്തികള്‍ ചെയ്യുന്ന തെറ്റ് അവര്‍ തന്നെ അനുഭവിക്കണം. രാഹുല്‍ രാജിവച്ചില്ലെങ്കില്‍ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നും ജോസഫ് വാഴക്കന്‍ പറഞ്ഞു. കൃത്യമായ പരാതി കിട്ടാത്തത് കൊണ്ടാണ് നടപടിയെടുക്കുന്നതില്‍ വൈകുന്നത്.
ഒന്നുകില്‍ രാഹുല്‍ രാജിവെച്ചു പോകുക. അല്ലെങ്കില്‍ പാര്‍ട്ടി നടപടി സ്വീകരിക്കുകയാണ് വേണ്ടത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലേബലില്‍ ഒരു വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഒരു കാരണവശാലും വെച്ച് പൊറുപ്പിക്കാനാവില്ല. ഉപതെരഞ്ഞെടുപ്പ് വരുന്നതിനെക്കുറിച്ച് ആശങ്കകള്‍ ഇപ്പോഴില്ലെന്നും ജോസഫ് വാഴക്കന്‍ പ്രതികരിച്ചു.