Connect with us

local body election 2025

എൽ ഡി എഫ് സ്ഥാനാർഥിയുടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി

കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് 19ാം വാർഡ് കാനാഞ്ചേരിയില്‍ നിന്ന് എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന കെ സി ജസീലയുടെ വീട്ടിൽ കയറിയാണ് രണ്ടംഗ സംഘം ഭീഷണിപ്പെടുത്തിയത്.

Published

|

Last Updated

കൽപകഞ്ചേരി | എൽ ഡി എഫ് വനിതാ സ്ഥാനാർഥിയുടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും നാമനിർദേശ പത്രിക പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തതായി പരാതി.

ഇന്നലെ രാത്രി എട്ടോടെ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് 19ാം വാർഡ് കാനാഞ്ചേരിയില്‍ നിന്ന് എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന കെ സി ജസീലയുടെ വീട്ടിൽ കയറിയാണ് രണ്ടംഗ സംഘം ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ ഉൾപ്പെട്ട കാറും രണ്ടംഗ സംഘത്തെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് സി പി എം കൽപകഞ്ചേരി ലോക്കൽ കമ്മിറ്റി കൽപകഞ്ചേരി പോലീസിൽ പരാതി നൽകി.

---- facebook comment plugin here -----

Latest