Connect with us

Kerala

ദേശീയപാത നിര്‍മിക്കുന്ന കമ്പനികള്‍ ബി ജെ പിക്ക് പണം കൊടുത്തു; ആരോപണവുമായി എം വി ഗോവിന്ദന്‍

ഇലക്ടറല്‍ ബോണ്ട് കൊടുത്ത കമ്പനികളാണ് കരാര്‍ നല്‍കിയ കമ്പനികളില്‍ പലതും.

Published

|

Last Updated

തിരുവനന്തപുരം | ദേശീയപാത നിര്‍മിക്കുന്ന കമ്പനികള്‍ ബി ജെ പിക്ക് പണം കൊടുത്തുവെന്ന ആരോപണവുമായി സി പിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇലക്ടറല്‍ ബോണ്ട് കൊടുത്ത കമ്പനികളാണ് കരാര്‍ നല്‍കിയ കമ്പനികളില്‍ പലതും.

980 കോടി രൂപ ഒറ്റക്കമ്പനിയില്‍ നിന്ന് വാങ്ങിയതായി സി എ ജി കണ്ടെത്തിയിരുന്നു. കമ്പനിയുടെ സുതാര്യത പരിശോധിക്കണം. കെ എന്‍ ആര്‍ സി കമ്പനിയില്‍നിന്ന് വാങ്ങി എന്ന് പറയുന്നില്ല.

ഡി പി ആര്‍ മാറ്റി എന്ന സുരേഷ് ഗോപി എം പിയുടെ ആരോപണം അസംബന്ധമാണെന്നും ഗോവിന്ദന്‍ പ്രതികരിച്ചു. ഇടത് സര്‍ക്കാറില്ലെങ്കില്‍ ദേശീയപാത 66 ഇല്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.