Connect with us

Kerala

ജാമിഅ മര്‍കസ് കുല്ലിയ്യകളില്‍ അധ്യയന വര്‍ഷത്തിന് തുടക്കം

19 സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഫൗണ്ടര്‍ ചാന്‍സലര്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ വിശ്രുത ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസ് ചൊല്ലികൊടുത്ത് പഠനാരംഭം കുറിച്ചു.

Published

|

Last Updated

കോഴിക്കോട് | ജാമിഅ മര്‍കസിന് കീഴിലെ വിവിധ കുല്ലിയ്യകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ 2024-2025 അക്കാദമിക വര്‍ഷത്തെ പഠനാരംഭം പ്രൗഢമായി. 19 സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഫൗണ്ടര്‍ ചാന്‍സലര്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ വിശ്രുത ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസ് ചൊല്ലികൊടുത്ത് പഠനാരംഭം കുറിച്ചു.

സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പണ്ഡിതന്മാര്‍ കാരുണ്യത്തിന്റെ വക്താക്കളാകണമെന്നും കരുണയിലധിഷ്ടിതമായ ജീവിതം നയിക്കുന്നവര്‍ക്ക് ആരെയും ദ്രോഹിക്കാനോ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ സാധിക്കില്ലെന്നും കാന്തപുരം പറഞ്ഞു.
ആഴത്തിലുള്ള പഠനം പോലെ പ്രധാനമാണ് അച്ചടക്കവും ധാര്‍മിക ബോധവുമുള്ള ജീവിതവും. പാഠ്യ വിഷയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചാല്‍ ജീവിത വിശുദ്ധി കൈവരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വിവിധ ഡിപ്പാര്‍ട്ടമെന്റ് മേധാവികളും അധ്യാപകരും പങ്കെടുത്തു. തഖസ്സുസ്, കുല്ലിയ്യ ഉസൂലുദ്ദീന്‍, കുല്ലിയ്യ ശരീഅ, കുല്ലിയ്യ ലുഗ അറബിയ്യ, കുല്ലിയ്യ ദിറാസത്തുല്‍ ഇസ്ലാമിയ്യ വല്‍ ഇജ്തിമാഇയ്യ തുടങ്ങിയ ഫാക്കല്‍റ്റികളിലായി 594 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പുതുതായി പ്രവേശനം നേടിയത്.
സമീപകാലത്ത് വിടപറഞ്ഞ അധ്യാപകരെയും മര്‍കസ് സ്ഥാപക നേതാക്കളെയും ചടങ്ങില്‍ അനുസ്മരിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള ഓറിയന്റേഷനും രക്ഷിതാക്കള്‍ക്കുള്ള സംഗമവും പരിപാടിയോടനുബന്ധിച്ചു നടന്നു.

ജാമിഅ മര്‍കസ് ചാന്‍സലര്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പ്രൊ-ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ആമുഖപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍ സ്വാഗതം പറഞ്ഞു.
മര്‍കസ് മുദരിസുമാരായ കെ.കെ അഹ്മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, പി.സി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, മുഹ്യിദ്ദീന്‍ സഅദി കൊട്ടുകര, അബ്ദുല്ല സഖാഫി മലയമ്മ, നൗശാദ് സഖാഫി കൂരാറ, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി പാറക്കടവ്, ബശീര്‍ സഖാഫി കൈപ്പുറം, അബൂബക്കര്‍ സഖാഫി പന്നൂര്‍, അബ്ദുറഹ്മാന്‍ സഖാഫി വാണിയമ്പലം, സത്താര്‍ കാമില്‍ സഖാഫി, സുഹൈല്‍ അസ്ഹരി, ഉമറലി സഖാഫി, സയ്യിദ് ജസീല്‍ ശാമില്‍ ഇര്‍ഫാനി സംബന്ധിച്ചു. ജാമിഅ മര്‍കസ് എ മുഹമ്മദ് അസ്ലം നൂറാനി നന്ദി പറഞ്ഞു

 

---- facebook comment plugin here -----

Latest