Connect with us

Kerala

അമ്പലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; സൈക്കിളില്‍ വന്ന മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

ബസ് നിയന്ത്രണം വിട്ട് സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ പാഞ്ഞു കയറുകയായിരുന്നു.

Published

|

Last Updated

അമ്പലപ്പുഴ| അമ്പലപ്പുഴയില്‍ ആക്‌സില്‍ ഒടിഞ്ഞതിനെതുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി അപകടം. അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയില്‍ നെടുമ്പ്രം ചന്തയ്ക്ക് സമീപം ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം.

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ പാഞ്ഞു കയറുകയായിരുന്നു. അപകടത്തില്‍ നെടുമ്പ്രം വിജയ വിലാസം വീട്ടില്‍ കാര്‍ത്തിക്ക് (14), നെടുമ്പ്രം കുറ്റൂര്‍ വീട്ടില്‍ ദേവജിത്ത് സന്തോഷ് (15 ), നെടുമ്പ്രം മാന്തു വാതില്‍ വീട്ടില്‍ ആശിഷ് (14) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കുട്ടികളെ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

Latest