National
ബംഗാളിൽ കോളജ് വിദ്യാർഥിനിയെ സുഹൃത്ത് വീട്ടിൽ കയറി വെടിവച്ചുകൊന്നു
പ്രതി ഓടിരക്ഷപ്പെട്ടു
കൊൽക്കത്ത | പശ്ചിമ ബംഗാളിൽ കോളേജ് വിദ്യാർഥിനിയെ വീട്ടിൽകയറി സുഹൃത്ത് വെടിവച്ചുകൊന്നു. നാദിയ ജില്ലയിൽ കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ മണിക്പാറയിലാമ് സംഭവം. ഇഷ മല്ലിക്കാ (19)ണ് കൊല്ലപ്പെട്ടത്. സ്കൂൾ കാലം മുതൽ പ്രണയത്തിലായ സുഹൃത്ത് ദേബ്‍രാജാണ് കൊലപ്പെടുത്തിയത്. അടുത്തിടെ ഇവർ വേർപിരിഞ്ഞിരുന്നു.
ഇഷയുടെ സഹോദരനുമായി പരിചയമുള്ളതിനാൽ ദേബ്‍രാജ് പിന്നീടും വീട്ടിലെത്താറുണ്ട്. എന്നാൽ ഇഷ അവഗണിക്കുന്നതിൽ പ്രകോപിതനായ ദേബ്‍രാജ് കൊല നടത്താൻ തീരുമാനിക്കുകയായിരുന്നു. വെടിയൊച്ച കേട്ട് എത്തിയ ഇഷയുടെ വീട്ടുകാർ ഡ്രോയിംഗ് റൂമിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലാണ് ഇഷയെ കണ്ടെത്തിയത്.
കൈയിൽ റിവോൾവറുമായി ദേബ്‍രാജ് ഓടിപ്പോകുന്നത് കണ്ടുവെന്ന് വീട്ടുകാർ പോലീസിൽ മൊഴി നൽകി. ഇഷയെ ഉടൻ തന്നെ ശക്തിനഗർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇഷയുടെ ശരീരത്തിൽ വെടിയേറ്റ രണ്ട് മുറിവുകൾ ഉണ്ടായിരുന്നു. ദേബ്‍രാജിനായി തിരച്ചിൽ തുടരുകയാണ്.




