Connect with us

Kerala

മഅ്ദിന്‍ അക്കാദമി വിദ്യാര്‍ത്ഥിക്ക് മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി എസ് സി ഇലക്ട്രോണിക്‌സില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കാന്‍ സാധിച്ചതും പാഠ്യേതര വിഷയങ്ങളിലെ മികവുമാണ് ശാഫിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

Published

|

Last Updated

മലപ്പുറം | മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹനായി മലപ്പുറം മഅ്ദിന്‍ അക്കാദമി വിദ്യാര്‍ത്ഥി മുഹമ്മദ് ശാഫി കെ പി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി എസ് സി ഇലക്ട്രോണിക്‌സില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കാന്‍ സാധിച്ചതും പാഠ്യേതര വിഷയങ്ങളിലെ മികവുമാണ് ശാഫിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മഅദിന്‍ ദഅവാ കോളേജ് ആറാം വര്‍ഷ വിദ്യാര്‍ത്ഥിയായ ശാഫി കുറ്റ്യാടിയിലെ വാഴാട്ട് കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ ബഷീര്‍ കുഞ്ഞിമറിയം ദമ്പതികളുടെ മകനാണ്.

കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, പ്രോഗ്രാമിങ്ങ് തുടങ്ങിയ വിഷയങ്ങളില്‍ ഒരുപാട് ഇന്റര്‍ നാഷണല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുകയും വിവിധ തരങ്ങളിലുള്ള വര്‍ക്ക്‌ഷോപ്പുകളിലും സെമിനാറുകളിലും പ്രാതിനിധ്യമറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് കവിതാ രചനയിലും വിവര്‍ത്തനത്തിലും മികവു പുലര്‍ത്തുന്ന ശാഫി വിവിധ വിഷയങ്ങളില്‍ മികച്ച ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ എം എസ് സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തിലാണ് ഉപരിപഠനം നടത്തുന്നത്.

ഗുരുവര്യരായ ഖലീലുല്‍ ബുഖാരി തങ്ങളുടെ പ്രചോദനവും പ്രോത്സാഹനവുമാണ് തന്നെ ഈ നേട്ടത്തിലെത്തിച്ചതെന്ന് ശാഫി പറഞ്ഞു.

---- facebook comment plugin here -----

Latest